‘ഞാനും എന്റെ ആദ്യ ഭാര്യയും തമ്മിൽ ഭാര്യഭർതൃ ബന്ധം മാത്രമായിരുന്നില്ല, ശക്തരായ കൂട്ടുകാരായിരുന്നു': ദിലീപ് പറഞ്ഞത്

നിഹാരിക കെ.എസ്

ബുധന്‍, 23 ഏപ്രില്‍ 2025 (09:43 IST)
ദിലീപ്-മഞ്ജു വാര്യർ-കാവ്യ മാധവൻ വിശേഷങ്ങൾ എപ്പോഴും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇവരുടെ സ്വകാര്യജീവിതവും സിനിമാ ജീവിതവും മലയാളികൾ ചർച്ച ചെയ്യാറുമുണ്ട്. ദിലീപുമായുള്ള വിവാഹമോചനത്തിന് ശേഷം സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ മഞ്ജു ഇന്ന് മലയാളത്തിലും തമിഴിലും തിരക്കുള്ള നടിയാണ്. എന്നാൽ, ദിലീപുമായുള്ള വിവാഹശേഷം കാവ്യ സിനിമ ഉപേക്ഷിക്കുകയായിരുന്നു.
 
മഞ്ജു-ദിലീപ് വിവാഹമോചനത്തിന്റെ കാരണം ഇന്നും വ്യക്തമല്ല. ഒരിക്കൽ പോലും ഇതുസംബന്ധിച്ച് വ്യക്തത വരുത്താൻ മഞ്ജു ശ്രമിച്ചിട്ടില്ല. ഇരുവരുടേയും പഴയ വീഡിയോകൾ വീണ്ടും വീണ്ടും കുത്തിപ്പൊക്കി അതിന് താഴെ ഇത്തരം ചർച്ചകൾ പതിവാണ്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധനേടുന്നത്. മഞ്ജു വാര്യർ തനിക്ക് നല്ലൊരു സുഹൃത്തായിരുന്നുവെന്നും ഞങ്ങൾ പിരിയാനുണ്ടായ കാവ്യ അല്ലെന്നും പറയുന്ന ദിലീപിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
 
‘ഞാനും എന്റെ ആദ്യ ഭാര്യയും തമ്മിലുള്ള സൗഹൃദം എന്ന് പറയുന്നത് അതൊരു ഭാര്യഭർതൃ ബന്ധം മാത്രമായിരുന്നില്ല, ശക്തരായ കൂട്ടുകാരായിരുന്നു. എന്തും സംസാരിക്കാൻ പറ്റുന്ന ആൾക്കാരായിരുന്നു. അതുപോലൊരു സൗഹൃദത്തിലാണ് ഇങ്ങനെയൊരു സങ്കടകരമായ അവസ്ഥ ഉണ്ടായത്. അതിൽ വിഷമം ഉണ്ട്, ഇല്ലെന്ന് പറയുന്നില്ല.
 
പക്ഷെ അത് കഴിഞ്ഞ വിഷയമാണ്. അതിലേക്ക് കാവ്യയെ പിടിച്ചിട്ടാണ് പലരും പല വർത്താനങ്ങളും പറയുന്നത്. ഞാൻ ന്യായീകരിക്കുകയല്ല, ഞാൻ എന്ത് പറഞ്ഞാലും വിശ്വസിക്കാത്ത അവസ്ഥയിലാണ് കാര്യങ്ങൾ പോകുന്നത്. കാവ്യയെ വെള്ളപൂശി റെഡിയാക്കി വെക്കാനൊന്നുമല്ല ഇതൊന്നും പറയുന്നത്. സന്ധ്യസന്ധമായ കാര്യം കാവ്യയല്ല ഇതിന് കാരണം', ദിലീപ് പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍