‘ഇവളെ ഞാൻ സംരക്ഷിച്ചേ പറ്റൂ, ഞാൻ കാരണമാണ് ഇവൾക്കീ ഗതി വന്നത്’- ബാലൻ വക്കീലില്‍ ദിലീപിന്റെ ജീവിത സംഭവങ്ങളും!

Webdunia
വ്യാഴം, 21 ഫെബ്രുവരി 2019 (14:50 IST)
ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ദിലീപ് നായകനായ കോടതിസമക്ഷം ബാലൻ വക്കീൽ എന്ന ചിത്രം തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ്. തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന് വമ്പന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. ഫസ്റ്റ് ഷോ കഴിഞ്ഞതിന് പിന്നാലെ സിനിമയിലെ ചില ഡയലോഗുകൾക്ക് ദിലീപിന്റെ ജീവിതത്തിലെ ചില സംഭവങ്ങളുമായി സാമ്യമുണ്ടെന്നാണ് ചിലര്‍ പറയുന്നത്.
 
ചിത്രത്തിലെ നായികയെ മുന്‍ നിറുത്തി, ദിലീപിന്റെ കഥാപാത്രം ഇവളെ ഞാന്‍ സംരക്ഷിച്ചേ തീരൂ. കാരണം ഞാന്‍ കാരണമാണ് ഇവള്‍ക്കീ ഗതി വന്നത് എന്ന് നായകനായ ദിലീപ് പറയുന്നുണ്ട്. കാവ്യ - ദിലീപ് വിവാഹത്തെയാണ് ആരാധകർ ഇതുമായി കൂട്ടി വായിക്കുന്നത്. കാവ്യയെ വിവാഹം കഴിക്കുന്ന തീരുമാനം എന്തുകൊണ്ടാണെന്ന് ദിലീപ് പറഞ്ഞതും ഇതു പോലത്തെ വാചകങ്ങള്‍ തന്നെയായിരുന്നു.  
 
അച്ഛന്‍ കഥാപാത്രമായ സിദ്ദീഖ് മകന്‍ കഥാപാത്രമായ ദിലീപിനോട് ‘നീ ഒരു മാസ്സാണെടാ.. നീ പഴയ രീതിയിലേക്ക് തന്നെ തിരിച്ചു പോകണം’ എന്നും പറയുന്നുണ്ട്. ഇത് ദിലീപിന്റെ പഴയ ജീവിതത്തിലേക്ക് വീണ്ടും സൂചനകള്‍ നല്‍കുന്നു. ആക്ഷനും കോമഡിയും സസ്‌പെന്‍സ് ഘടകങ്ങളുമെല്ലാം ഉള്ളൊരു പക്കാ മാസ് എന്റര്‍ടെയ്‌നര്‍ മൂവിയാണിതെന്നാണ് ആദ്യ പ്രതികരണത്തില്‍ നിന്നും വ്യക്തമാവുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article