ദിലീപിനെ പുറത്താക്കിയപ്പോള്‍ ഇതു പ്രതീക്ഷിച്ച് കാണില്ല! പൃഥ്വിരാജിനും രമ്യാ നമ്പീശനും പണികിട്ടും?

Webdunia
വെള്ളി, 21 ജൂലൈ 2017 (15:34 IST)
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് അറസ്റ്റിലായതോടെ നടനെ താരസംഘടനയായ ‘അമ്മയില്‍’ നിന്നും പുറത്താക്കാന്‍ മുന്നോട്ടിറങ്ങിയത് പൃഥ്വിരാജും രമ്യാ നമ്പീശനും ആയിരുന്നു. ഇരുവരും ഇടപെട്ടിരുന്നില്ലെങ്കില്‍ ദിലീപിനെ തല്‍ക്കാലത്തേക്ക് സസ്ന്‍പെന്‍ഡ് ചെയ്യുക എന്ന തീരുമാനമായിരുന്നു അമ്മയിലെ ടീമംഗങ്ങള്‍ സ്വീകരിച്ചിരുന്നത്. 
 
എന്നാല്‍, പൃഥ്വിരാജും രമ്യാനമ്പീശനും തങ്ങളുടെ നിലപാടില്‍ ഉറച്ച് നിന്നപ്പോള്‍ അമ്മയിലെ മുതിര്‍ന്ന താരങ്ങള്‍ക്ക് മറ്റ് വഴിയില്ലാതെ ആവുകയായിരുന്നു. ദിലീപിനെതിരെ കടുത്ത നിലപാടുകള്‍ സ്വീകരിച്ച യുതാരങ്ങള്‍ക്കെതിരെ ‘അമ്മ’യില്‍ പടയൊരുക്കം ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍. 
 
മാധ്യമങ്ങള്‍ക്ക് മുന്നില്‍ തന്റെ അഭിപ്രായം തുറന്നു പറയുമെന്ന് പ്രതീക്ഷ നല്‍കി പൃഥ്വിരാജും രമ്യയും ആസിഫ് അലിയും അടങ്ങുന്ന യുവതാരങ്ങള്‍ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും വരെ ഭീഷണിപ്പെടുത്തി ദിലീപിനെ പുറത്താക്കുകയായിരുന്നുവെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, സംഭവം വിവാദമായതോടെ ആസിഫ് അലി തന്റെ നിലപാട് തിരുത്തി രംഗത്തെത്തിയിരുന്നു.
 
എന്നാൽ രമ്യയോ പ്രിത്വിരാജോ നിലപാട് മാറ്റി അഭിപ്രായം പറഞ്ഞിട്ടില്ല. ഇതേതുടർന്ന് ഇരുവരേയും ഇനി സിനിമയുടെ പടി ചവിട്ടിക്കില്ല എന്നാണ് പ്രമുഖർ വെല്ലുവിളിക്കുന്നത്. ഇവരെ ഇനി സിനിമയിലേക്ക് അഭിനയിപ്പിക്കില്ല എന്നാണ് താരപ്രമുഖർ പറയുന്നത്.
Next Article