'ബേസിക്കലി ധ്യാന്‍ നല്ലവനാണ്'; മകനെ കുറിച്ച് വിമല

കെ ആര്‍ അനൂപ്

വ്യാഴം, 3 ഓഗസ്റ്റ് 2023 (15:02 IST)
ധ്യാന്‍ ശ്രീനിവാസനെ കുറിച്ച് അമ്മ വിമലയ്ക്ക് നല്ലത് മാത്രമേ പറയാനുള്ളൂ. കല്യാണശേഷം ആളാകെ മാറി എന്നാണ് അമ്മയ്ക്ക് മകനെ കുറിച്ച് പറഞ്ഞു തുടങ്ങുന്നത്.
 
ഇപ്പോഴത്തെ ധ്യാനിനോട് അച്ഛന്‍ ശ്രീനിവാസനും നല്ല ബഹുമാനമാണ്. ആരോഗ്യക്കാര്യത്തില്‍ മകന്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് വിമല പറഞ്ഞു.ആ തടി മെലിയിക്കണം എന്ന് ഞാന്‍ എപ്പോഴും അവനോട് പറയാറുണ്ട്. അതുപോലെ തന്നെ ധ്യാനുമായി വളരെ അഡ്ജസ്റ്റ് ചെയ്യുന്ന ഒരു പെണ്‍കുട്ടിയാണ് അര്‍പ്പിത. ദൈവം തന്ന ഒരു സമ്മാനം പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ബേസിക്കലി ധ്യാന്‍ നല്ലവനാണ്. അതുകൊണ്ടാണ് അവന് ഇത്രയും നല്ല ഭാര്യയെ കൊടുത്തത്. ഞാന്‍ പ്രസവിച്ച മോളെ പോലെയാണ് അവള്‍. ദിവ്യയും അങ്ങനെതന്നെയെന്നും വിമല പറഞ്ഞു.
 
ധ്യാനിന്റെ മകളാണ് ഇപ്പോഴത്തെ തങ്ങളുടെ എന്റര്‍ടെയ്ന്‍മെന്റ് കുഞ്ഞു വന്നാല്‍ വീട് ഉണരുമെന്നും കുട്ടിയെ കാണാതിരിക്കുമ്പോള്‍ വിഷമം ആണെന്നും വിമല പറഞ്ഞു.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍