ഇന്‍സ്‌പെക്ടര്‍ അര്‍ജുന്‍ വര്‍മ്മയായി ദുല്‍ഖര്‍,ഹിന്ദി വെബ്‌സീരീസ് റിലീസിനൊരുങ്ങുന്നു

കെ ആര്‍ അനൂപ്

വ്യാഴം, 3 ഓഗസ്റ്റ് 2023 (14:58 IST)
ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ഹിന്ദി വെബ്‌സീരീസ് റിലീസിനൊരുങ്ങുന്നു. രാജ് നിധിമോരുവും കൃഷ്ണ ഡികെയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന സീരീസിന് ഗണ്‍സ് & ഗുലാബ്‌സ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. രാജകുമാര്‍ റാവു, ആദര്‍ശ ഗൗരവ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഇന്‍സ്‌പെക്ടര്‍ അര്‍ജുന്‍ വര്‍മ്മ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.
 
സീരീസ് ഒരു ത്രില്ലിംഗ് അനുഭവം നല്‍കുമെന്ന് ട്രെയിലര്‍ സൂചന നല്‍കുന്നു. കോമഡി ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ് ഗണ്‍സ് & ഗുലാബ്‌സ്. നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ഓഗസ്റ്റ് 18 ന് ആരംഭിക്കും.
രാജ്കുമാര്‍ റാവു, ആദര്‍ശ് ഗൗരവ്, ഗുല്‍ഷന്‍ ദേവയ്യ, സതീഷ് കൗശിക്, വിപി ശര്‍മ, ശ്രേയ ധന്വന്തരി, ടിജെ ഭാനു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍