ഇന്ത്യയുടെ ഭരണം കോൺഗ്രസ്സിൽ എത്തിചേരണം, അല്ലെങ്കിൽ ആപത്ത്: ധർമ്മജൻ

ബുധന്‍, 3 മാര്‍ച്ച് 2021 (15:24 IST)
ഇന്ത്യയുടെ ഭരണം കോൺഗ്രസ്സിന്റെ കൈകളിൽ എത്തിയില്ലെങ്കിൽ ആപത്തിലേക്കായിരിക്കും ഇന്ത്യയുടെ പോക്കെന്ന് നടനും കോൺഗ്രസ് പ്രവർത്തകനുമായ ധർമ്മജൻ ബോൾഗാട്ടി.  കെ കരുണാകരനും ഇ കെ നായനാരുമാണ് ഇഷ്ട നേതാക്കളെന്നും കേരളത്തിൽ വലതു ഭരണം വന്നെങ്കിൽ മാത്രമേ എല്ലാം ശരിയാവുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. 
 
നമ്മുടേത് ഒരു മതേതര രാജ്യമാണ്.എത്രയും പെട്ടന്ന് ഇന്ത്യയുടെ ഭരണം കോൺഗ്രസ്സിലേയ്ക്ക് എത്തിയില്ലെങ്കിൽ വലിയ ആപത്തിലേയ്ക്കായിരിക്കും രാജ്യത്തിന്റെ പോക്ക്. മതേതര സർക്കാർ ഉണ്ടാക്കാൻ കെൽപ്പുള്ള ഒരേയൊരു പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസാണെന്നും ധർമ്മജൻ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍