മാര്ജാനെ സട്രാപിയുടെ ചിത്രത്തിലൂടെ ധനുഷ് ഹോളിവുഡിലേക്ക് !
തമിഴ് സിനിമയിലെ സൂപ്പര്‍താരം ധനുഷ് ഹോളിവുഡില്‍ അഭിനയിക്കുന്നു. പ്രശസ്ത ഗ്രാഫിക് നോവലിസ്റ്റും സംവിധായകനുമായ മാര്ജാനെ സട്രാപിയുടെ പുതിയ ചിത്രത്തിൽ നായകവേഷത്തിലേക്കാണ് ധനുഷിനെ പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സട്രാപിയുടെ ആദ്യ ചിത്രമായ ‘പെര്സോപൊളിസ്’ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ജ്യൂറി അവാര്‍ഡ് നേടിയിരുന്നു. ചിത്രത്തിന് ഓസ്കാര്‍ നോമിനേഷനും ലഭിച്ചിരുന്നു.
‘ദ ഫക്കീര്‍ ഹു ഗോട്ട് ട്രാപ്പ്ഡ് ഇന്‍ എ വാര്‍ഡ്രോബ്’ എന്ന നോവല്‍ സിനിമയാക്കാനാണ് സട്രാപി ആലോചിക്കുന്നത്. രാജസ്ഥാനില്‍ നിന്നുള്ള ഒരു ഫക്കീര്‍ ഗ്രാമീണരെ പറ്റിച്ച് പാരീസില്‍ പോകുന്നതും അവിടെ വച്ച് ഒരു യുവതിയുമായി പ്രണയത്തിലാകുന്നതുമാണ് നോവലില്‍ പ്രമേയമാകുന്നത്. ചിത്രം സംബന്ധിച്ച് ധനുഷ് സ്ഥിരീകരണം നല്‍കിയിട്ടില്ല.