ജൂലൈ 26നായിരുന്നു 4കെ, ഡോള്‍ബി അറ്റ്‌മോസിലേക്ക് റീമാസ്റ്റര്‍ ചെയ്യപ്പെട്ട സിനിമ റിലീസ് ചെയ്തത്. 56 തിയേറ്ററുകളില്‍ ആയിരുന്നു റിലീസ്. രണ്ട ദിനം ആയതോടെ സ്‌ക്രീന്‍ കൗണ്ടര്‍ വര്‍ധിപ്പിച്ചു. നൂറോളം തിയേറ്ററുകളില്‍ രണ്ടാം ദിനം സിനിമ പ്രദര്‍ശിപ്പിച്ചു. രണ്ടാം വാരത്തിലേക്ക് കടന്നതോടെ 100 തിയേറ്ററുകളില്‍ നിന്ന് 143 ആക്കിയിരിക്കുകയാണ് ദേവദൂതന്‍.
കേരളത്തിന് പുറത്തുള്ള മറ്റ് സംസ്ഥാനങ്ങളിലെ സ്‌ക്രീനുകളുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കേരളത്തിന് പുറത്ത് 21 തിയേറ്ററുകളില്‍ ദേവദൂതന്‍ പ്രദര്‍ശിപ്പിക്കും.ബെംഗളൂരു, മംഗളൂരു, മൈസൂരു, ചെന്നൈ, കോയമ്പത്തൂര്‍, മുംബൈ തുടങ്ങിയിടങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ട്.യുഎഇയിലും ജിസിസിയിലും ജൂലൈ 26ന് തന്നെ റിലീസ് ചെയ്തിരുന്നു.