ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിന്റെ ട്രോഫി അനാവരണം ചെയ്യുക ബോളിവുഡ് സൂപ്പര്‍താരം ദീപിക പദുക്കോണ്‍. ഡിസംബര്‍ 18 ന് നടക്കുന്ന ഫൈനലിന് മുന്നോടിയായാണ് ട്രോഫി അനാവരണം നടക്കുക. ലോകകപ്പ് സമാപന ചടങ്ങില്‍ പങ്കെടുക്കാന്‍ ദീപിക വൈകാതെ തന്നെ ഖത്തറില്‍ പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.