ശ്വേതയ്ക്കെതിരെ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നതിനു പകരം സഹായിക്കൂ: ദീപിക പദുക്കോണ്‍

Webdunia
ശനി, 13 സെപ്‌റ്റംബര്‍ 2014 (16:43 IST)
വേശ്യാവൃത്തിക്കിടെ പിടിയിലായ നടി ശ്വേത ബസുവിനെ ന്യായീകരിച്ച് ബോളിവുഡ് താര സുന്ദരി ദീപിക പദുക്കോണ്‍.ജീവിക്കാനും കുടുംബത്തെ പരിപാലിക്കാനും മറ്റു മാര്‍ഗമൊന്നുമില്ലെങ്കില്‍ ശ്വേത ചെയ്‌തതില്‍ ഒരു തെറ്റുമില്ലന്നാണ് സംഭവത്തെപ്പറ്റി  ദീപിക പ്രതികരിച്ചത്

സംഭവം എന്തിനാണ് വിവാദമാക്കുന്നത്.വിവാദമാക്കുന്നതിന് പകരം അവരെ സഹായിക്കാന്‍ ശ്രമിക്കണം. ശ്വേതയെപ്പറ്റി പറയുന്നവര്‍ എന്തുകൊണ്ടാണ് അവരെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചവരെപ്പറ്റി പറയാത്തത് ദീപിക ചോദിച്ചു.നേരത്തെ ശ്വേതയ്‌ക്ക് പിന്തുണയുമായി ബോളിവുഡിലെ  സാക്ഷി തന്‍വാര്‍,  വിശാല്‍ ഭരദ്വാജ്‌, നാഗേഷ്‌ കുകനൂര്‍ ഹന്‍സല്‍ മേത്ത ഉള്‍പ്പെടെ നിരവധി പേരാണ് രംഗത്ത് വന്നത്.

മക്‌ദീ' എന്ന ചിത്രത്തിലെ അഭിനയത്തിന്‌ മികച്ച ബാലനടിക്കുളള ദേശീയ അവാര്‍ഡ്‌  ലഭിച്ച ശ്വേത ബസു കഴിഞ്ഞയാഴ്‌ചയാണ്‌ വേശ്യാവൃത്തിക്കിടെ പിടിയിലായത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.