സീരിയല്‍ നടന്‍ ദീപന്‍ മുരളി വിവാഹിതനാകുന്നു

Webdunia
ചൊവ്വ, 26 ഡിസം‌ബര്‍ 2017 (09:25 IST)
സീരിയല്‍ നടന്‍ ദീപന്‍ മുരളി വിവാഹിതനാകുന്നു. നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയുടെ കസിന്‍ മായയാണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം ജൂണ്‍ 22നായിരുന്നു നടന്നത്. ഡിസംബറില്‍ വിവാഹം നടത്താനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ മുരളിയുടെ അമ്മ മരിച്ചത് കാരണം വിവാഹം ഏപ്രിലിലേക്ക് മാറ്റുകയായിരുന്നു.
 
തങ്ങള്‍ സഹപ്രവര്‍ത്തകരായിരുന്നുവെന്നും അങ്ങനെയുള്ള പരിചയം സൗഹൃദമായും പ്രണയമായും വളര്‍ന്ന് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹത്തിലുമെത്തിയെന്നാണ് ദീപന്‍ മുരളി പറഞ്ഞത്. പരിണയം, നിറക്കൂട്ട്, ഇവള്‍ യമുന, സ്ത്രീധനം, സീത തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധേയനാണ് മുരളി. 

അനുബന്ധ വാര്‍ത്തകള്‍

Next Article