മനസ്സ് തുറന്ന് സംസാരിക്കൂ; വിവാഹ മോചന കേസില്‍ ജയം രവിയ്ക്കും ആര്‍തിയ്ക്കും കോടതിയുടെ ഉപദേശം

നിഹാരിക കെ.എസ്
തിങ്കള്‍, 23 ഡിസം‌ബര്‍ 2024 (07:43 IST)
2024 ല്‍ ആരാധകരെ അമ്പരപ്പിച്ച വിവാഹ മോചന വാര്‍ത്തയായിരുന്നു ജയം രവിയുടെയും ആര്‍തിയുടെയുടെയും. 15 വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് ജയം രവിയായിരുന്നു വെളിപ്പെടുത്തിയത്. എന്നാല്‍ തന്റെ അറിവോ സമ്മതമോ കൂടാതെയാണ് ജയം രവി വിവാഹ മോചനം പ്രഖ്യാപിച്ചത് എന്ന് പറഞ്ഞ് ആര്‍തിയും രംഗത്തെത്തി. കേസ് ഫയൽ ചെയ്തതും ജയം രവി തന്നെയായിരുന്നു.
 
ആര്‍തിയുമായുള്ള വിവാഹ മോചനത്തില്‍, താന്‍ മാനസിക സംഘര്‍ഷങ്ങളും പിരിമുറുക്കങ്ങളും അനുഭവിച്ചു, അതിനാല്‍ വിവാഹ മോചനം വേണം എന്നായിരുന്നു ജയം രവിയുടെ ആവശ്യം. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി നേരത്തെ ഇരുവരോടും പരസ്പരം സംസാരിച്ച് കാര്യങ്ങള്‍ ഒത്തു തീര്‍പ്പാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അതിനുവേണ്ടി ഒരു മധ്യസ്ഥനെയും തീർപ്പാക്കി.
 
ആര്‍തിയും ജയം രവിയും നേരിട്ട് കോടതിയില്‍ ഹാജരായി. പരസ്പരം സംസാരിച്ചുകൊണ്ടിരിയ്ക്കുന്നത് ഇനിയും അവസാനിച്ചിട്ടില്ല എന്ന് മധ്യസ്ഥന്‍ അറിയിച്ചത് പ്രകാരം, ഇരുവരോടും കോടതി മനസ്സ് തുറന്ന് സംസാരിക്കാന്‍ ഉപദേശിച്ചു. അതനുസരിച്ച് ഒരു മണിക്കൂര്‍ നേരത്തോളം ഇരുവരും സംസാരിച്ചതായും റിപ്പോര്‍ട്ടുകള്‍ വരുന്നു. കേസില്‍ വിചാരണ 2025 ജനുവരി 18 ലേക്ക് മാറ്റിവച്ചിരിയ്ക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article