വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യ്ത 'വര്‍ഷങ്ങള്‍ക്കു ശേഷം' പ്രദര്‍ശനം തുടരുകയാണ്. 14 ദിവസങ്ങള്‍ക്ക് ശേഷം കളക്ഷന്‍ താഴോട്ട് ആയിരുന്നു. 17 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ത്യയില്‍ നിന്ന് ആകെ 32.9 കോടി മാത്രമേ ചിത്രത്തിന് നേടാനായുള്ളൂ. 18-ാം ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷന്‍ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ഏപ്രില്‍ 28-ന് ഞായറാഴ്ച, വര്‍ഷങ്ങള്‍ക്ക് ശേഷത്തിന് 39.99% ഒക്യുപന്‍സി ഉണ്ടായിരുന്നു. മോണിംഗ് ഷോകള്‍ക്ക് 24.36%, ഉച്ച കഴിഞ്ഞുള്ള ഷോകള്‍ക്ക് 44.18%, ഈവനിംഗ് ഷോകള്‍ക്ക് 49.78%, നൈറ്റ് ഷോകള്‍ക്ക് 41.62% ആയിരുന്നു തിയേറ്ററുകളിലെ ഒക്യുപന്‍സി.