ഒടിയനെതിരായ ഡീ ഗ്രേഡിംഗ്; നിലപാട് തുറന്നു പറഞ്ഞ് ജയസൂര്യ

വ്യാഴം, 27 ഡിസം‌ബര്‍ 2018 (10:53 IST)
സമൂഹമാധ്യമങ്ങളിലെ ഡീ ഗ്രേഡിംഗ് പ്രവണതയെ ഭയക്കുന്നില്ലെന്ന് നടന്‍ ജയസൂര്യ. ഓരോരുത്തരുടേയും ആസ്വാദന ശൈലി വ്യത്യസ്ഥമാണ്. എന്റെ ചിന്താഗതിയും ഇഷ്‌ടവുമായിരിക്കില്ല മറ്റൊരാള്‍ക്ക്. ഇക്കാര്യത്തില്‍ തിരിച്ചും സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു.

നമുക്ക് ഇഷ്‌ടമാകുന്നില്ലെന്ന കാരണത്താല്‍ കണ്ടിറങ്ങിയതിനു പിന്നാലെ സിനിമയെ താഴേക്ക് വലിക്കുന്ന തരത്തില്‍ എഴുതാനാവില്ല. സിനിമയുടെ കാര്യത്തില്‍ ഇഷ്‌ടങ്ങള്‍ പലതാണ്. എല്ലാ സിനിമകളും വിജയിക്കട്ടെ എന്നും
മനോരമയുമായുള്ള അഭിമുഖത്തില്‍ ജയസൂര്യ വ്യക്തമാക്കി.

മോഹന്‍‌ലാല്‍ നായകനായ ഒടിയനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ ഡീ ഗ്രേഡിംഗ് നടന്നിരുന്നു. ആദ്യ ദിവസങ്ങളില്‍ മോശമായ അഭിപ്രായങ്ങള്‍ ചിത്രത്തിനെതിരെ ശക്തമായിരുന്നുവെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ മികച്ച ജനപിന്തുണ സ്വന്തമാക്കാന്‍ ഒടിയനു കഴിഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍