പുരി ജഗന്നാഥ് സംവിധാനം ചെയ്ത വിജയ് ദേവര കൊണ്ട ചിത്രം ലൈഗര്‍ ഒരുങ്ങുകയാണ്. ഒരു സാധാരണ ചായക്കടക്കാരനില്‍ നിന്നും ലാസ്വെഗാസിലെ മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് ചാംപ്യനിലേക്കെത്താന്‍ ശ്രമിക്കുന്ന നായകന്റെ കഥയാണ് സിനിമ പറയുന്നത്.'വാട് ലഗാ ഡെങ്കെ' എന്ന് തുടങ്ങുന്ന സിനിമയിലെ ഗാനം ഇതിനോടകം തന്നെ വൈറലാണ്.