രണ്ട് സിനിമകള്‍ കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച അഭിനേത്രിയാണ് തേജാലി ഘനേകര്‍. 1998 ല്‍ പുറത്തിറങ്ങിയ മീനത്തില്‍ താലിക്കെട്ടില്‍ ദിലീപിന്റെ നായികയായും 1999 ല്‍ പുറത്തിറങ്ങിയ ചന്ദാമാമയില്‍ കുഞ്ചാക്കോ ബോബന്റെ നായികയായും തേജാലി ഘനേകര്‍ അഭിനയിച്ചു. ഈ രണ്ട് സിനിമകളിലേയും പ്രകടനം തേജാലിയെ മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാക്കി.
തേജാലിയുടെ ജീവിതപങ്കാളി ബാങ്കിങ് മേഖലയില്‍ ജോലി ചെയ്യുകയാണ്. ഡിഗ്രി പഠന ശേഷം നാലര വര്‍ഷത്തോളം മുംബൈയിലെ ഒരു കോര്‍പറേറ്റ് കമ്പനിയില്‍ തേജാലി ജോലി ചെയ്തു. വിവാഹശേഷമാണ് താരം സിംഗപ്പൂരില്‍ എത്തിയത്. ജേണലിസത്തില്‍ പിജി എടുത്തിട്ടുള്ള തേജാലിക്ക് മിന്‍മ്ര, വേദന്ത് എന്നിങ്ങനെ രണ്ട് മക്കളുണ്ട്.