'ഷെഫീക്കിന്റെ സന്തോഷം' റിലീസിന് ഒരുങ്ങുന്നു, ഉണ്ണി മുകുന്ദന്‍ നിര്‍മ്മിച്ച രണ്ടാമത്തെ പടം, അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്

ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (11:15 IST)
മേപ്പടിയാന് ശേഷം ഉണ്ണിമുകുന്ദന്‍ നിര്‍മിക്കുന്ന 'ഷെഫീക്കിന്റെ സന്തോഷം' റിലീസിന് ഒരുങ്ങുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ പകുതിയോടെ ചിത്രീകരണം ആരംഭിച്ച സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അവസാന ഘട്ടത്തില്‍.
ഷഫീക്കിന്റെ സന്തോഷത്തിന്റെ റീ-റെക്കോര്‍ഡിംഗ് ജോലികള്‍ പൂര്‍ത്തിയായെന്നും ഉണ്ണി മുകുന്ദനൊപ്പം ജോലി ചെയ്തതില്‍ സന്തോഷമുണ്ടെന്നും സംഗീതസംവിധായകന്‍ രഞ്ജിന്‍ രാജ് പറഞ്ഞു. വൈകാതെ തന്നെ സിനിമ പ്രദര്‍ശനത്തിനെത്തും.
 
ഗുലുമാല്‍' എന്ന ടിവി ഷോയിലൂടെ ശ്രദ്ധ നേടിയ അനൂപ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റിയലിസ്റ്റിക് ഫാമിലി എന്റര്‍ടെയ്നര്‍ തന്നെയാകും ഷെഫീക്കിന്റെ സന്തോഷം.
പ്രവാസിയായായ ഷെഫീക് പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലാണ് താമസിക്കുന്നത്.മറ്റുള്ളവരെ സഹായിക്കുന്നതിന്റെ സന്തോഷത്തില്‍ കണ്ടെത്തുന്ന സ്വഭാവമുള്ള ചെറുപ്പക്കാരന്റെ കഥയാണ് സിനിമ പറയുന്നത്.എല്‍ദോ ഐസക്ക് ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.ഷാന്‍ റഹ്‌മാന്‍ സംഗീതമൊരുക്കുന്നു.ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദനും ബാദുഷ എന്‍ എമ്മും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍