ഭ്രമയുഗം എത്താന്‍ ഇനി 4 ദിവസം കൂടി! ട്രെന്‍ഡിങ്ങില്‍ ട്രെയിലര്‍, പ്രതീക്ഷയോടെ മമ്മൂട്ടിയുടെ ആരാധകര്‍

കെ ആര്‍ അനൂപ്
ഞായര്‍, 11 ഫെബ്രുവരി 2024 (14:26 IST)
മമ്മൂട്ടിയുടെ 2024ലെ ആദ്യ റിലീസാണ് ഭ്രമയുഗം. സിനിമ പ്രദര്‍ശനത്തിനെത്താന്‍ ഇനി 4 ദിവസം കൂടി. പുതിയ റിലീസ് പോസ്റ്റര്‍ പുറത്ത് വന്നു.
പ്രേക്ഷകരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന 'ഭ്രമയുഗം' ട്രെയിലര്‍ ഇന്നലെ പുറത്തിറങ്ങി. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമാല്‍ഡ ലിസ് എന്നിവരും ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
 
റിപ്പോര്‍ട്ടുകള്‍ പ്രകാരം 50 മിനിറ്റ് ആണ് മമ്മൂട്ടി സ്‌ക്രീനില്‍ ഉണ്ടാവുക. റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളതിനാല്‍ ഈ കാര്യത്തില്‍ കൂടുതല്‍ അപ്‌ഡേറ്റുകള്‍ വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കാം.
 
കേരളത്തിലും മികച്ച സ്‌ക്രീന്‍ കൗണ്ട് ആകും മമ്മൂട്ടി ചിത്രത്തിന് ലഭിക്കുക. 300ല്‍പരം സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും എന്നാണ് വിവരം. 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article