വില്ലന്‍ വേഷമോ, വേണ്ടേ വേണ്ട!

Webdunia
വ്യാഴം, 8 മെയ് 2014 (14:24 IST)
ബോളിവുഡിന്റെ ബാദ്ഷ ഷാരൂഖ് ഖാന് വില്ലന്‍ കഥാപാത്രങ്ങളോട് താത്പര്യമില്ല. അല്ലെങ്കിലും കിംഗ് ഖാനായി വാഴുന്ന അദ്ദേഹം എങ്ങനെയാണ് വില്ലന്‍ വേഷം ചെയ്യുക?
 
അബ്ബാസ്‌ മസ്‌താന്റെ റേസ്‌ 3യില്‍ വില്ലനാകാന്‍ ഷാരൂഖിനെ ക്ഷണിച്ചിരുന്നു, പക്ഷേ ഷാരൂഖ് നോ മൂളി. ധൂം 3യില്‍ ആമിറിനെ പോലൊരു വില്ലന്‍ വേഷമായിരിക്കും റേസ്‌ 3യില്‍ ഷാരൂഖ്‌ ചെയ്യേണ്ടതെന്നാണ്‌ സംവിധായകരായ അബ്ബാസും മസ്‌താനും താരത്തോട്‌ സൂചിപ്പിച്ചത്‌. എന്നാല്‍ കഥ ഇഷ്ടപ്പെട്ടെങ്കിലും പ്രോജക്ട്‌ വേണ്ടെന്ന്‌ വെയ്ക്കുകായിരുന്നു ഷാരൂഖ്‌. 
 
നേരത്തെ ധൂം 4 ല്‍ വില്ലനാകാന്‍ യാഷ്‌ രാജ്‌ സമീപിച്ചപ്പോഴും താത്പര്യമില്ലെന്ന് അറിയിച്ചിരുന്നു. വില്ലന്‍ കഥാപാത്രങ്ങള്‍ക്ക്‌ വേണ്ടത്ര മാര്‍ക്കറ്റ്‌ കുറവാണെന്ന അഭിപ്രായവും ഷാരൂഖ്‌ പങ്കുവച്ചു.
 
വില്ലന്‍ കഥാപാത്രങ്ങളോട്‌ ഷാരൂഖ്‌ വിടപറയുകയാണോ ? ധൂം 4 ല്‍ വില്ലനാകാന്‍ യാഷ്‌ രാജ്‌ സമീപിച്ചപ്പോള്‍ ഷാരൂഖ്‌ 'നോ പറഞ്ഞു. ഇപ്പോഴിതാ അബ്ബാസ്‌ മസ്‌താന്റെ റേസ്‌ 3യിലും വില്ലനാകാന്‍ ഷാരൂഖിന്‌ താല്‍പര്യമില്ലത്രേ.
 
ബാസിഗര്‍, ഡര്‍ തുടങ്ങി ഡോണ്‍ വരെയുള്ള ഷാരൂഖ്‌ ചിത്രങ്ങളിലെ വില്ലന്‍ കഥാപാത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റായിരുന്നു.