ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി വിവാഹ മോചിതയായി

Webdunia
ശനി, 20 സെപ്‌റ്റംബര്‍ 2014 (10:18 IST)
ഡബ്ബിങ് ആര്‍ട്ടിസ്റ്റും ടെലിവിഷന്‍ അവതാരകയുമായ ഭാഗ്യലക്ഷ്മിയും ഛായാഗ്രാഹകനും സംവിധായകനുമായ രമേശ് കുമാറും തമ്മിലുള്ള വിവാഹബന്ധം വേര്‍പെടുത്തി കോടതി ഉത്തരവായി.

തിരുവനന്തപുരം കുടുംബകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് വിവാഹബന്ധം വേര്‍പെടുത്തിക്കൊണ്ട് കോടതി വിധിയായത്.

1985 ലാണ് ഇവരുടെ വിവാഹം നടന്നത്.ഇവര്‍ക്ക് വിവാഹബന്ധത്തില്‍ നിതിന്‍, സചിന്‍  എന്നീ രണ്ട് ആണ്‍മക്കളുണ്ട്.കുടുംബാസ്വാസ്ഥ്യം കാരണം 2011 മുതല്‍ കുട്ടികളുമായി  ഭാഗ്യലക്ഷ്മി വേറിട്ട് താമസിക്കുകയായിരുന്നു



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.