വിനീതും ധ്യാനും ഒന്നിക്കുന്ന കുഞ്ഞിരാമായണം- ട്രെയിലര്‍

Webdunia
തിങ്കള്‍, 17 ഓഗസ്റ്റ് 2015 (13:36 IST)
ശ്രീനിവാസന്റെ സംവിധാന സഹായി ആയിരുന്ന ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന കുഞ്ഞിരാമായണത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വിനീത് ശ്രീനിവാസനാണ് ചിത്രത്തിലെ നായകന്‍.ശ്രിന്ദയാണ് ചിത്രത്തിലെ നായിക. വിനീത് ശ്രീനിവാസനും അനുജന്‍ ധ്യാന്‍ ശ്രീനിവാസനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നടന്‍ അജു വര്‍ഗീസ് ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദീപു പ്രദീപാണ്  ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്.