കളക്ഷനിൽ ഞെട്ടിച്ച് മോഹൻലാലിന്റെ ബറോസ്

നിഹാരിക കെ.എസ്
ചൊവ്വ, 31 ഡിസം‌ബര്‍ 2024 (09:10 IST)
മലയാളത്തിന്റെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് ഈ ക്രിസ്മസ് ദിനത്തിലാണ് റിലീസ് ആയത്. വൻ ഹൈപ്പിലെത്തിയ സിനിമയ്ക്ക് അതിന്റേതായ നീതി പുലർത്താൻ കഴിഞ്ഞില്ലെന്നാണ് സൂചന. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം യുഎസ്എയില്‍ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളുടെ വിവരങ്ങള്‍ സംവിധായകൻ മോഹൻലാല്‍ പുറത്തുവിട്ടിരിക്കുകയാണ്. ഇവിടെ കൂടുതൽ തിയേറ്ററിലേക്ക് സിനിമ പ്രദർശിപ്പിക്കാനൊരുങ്ങുകയാണ്.
 
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രം 8.38 കോടി രൂപ ഇന്ത്യയിൽ ആകെ നേടിയിട്ടുണ്ട്.റിലീസായി അഞ്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ചിത്രത്തിന് കളക്ഷനിൽ വലിയ പുരോഗതി കൊണ്ടുവരാൻ കഴിഞ്ഞിട്ടല്ലന്ന് സാക്നിൽക്കിനെ ഉദ്ധരിച്ച് ടൈംസ് എന്റർടൈൻമെന്റ് റിപ്പോർട്ട് ചെയുന്നു.വലിയ സാങ്കേതിക നികവിൽ എത്തിയ ചിത്രമായിട്ടും പ്രേക്ഷകരെ ആകര്‍ഷിക്കാനാകുന്നില്ല. വൻ നഷ്‍ടത്തിലേക്ക് കൂപ്പുകുത്തുകയാണ് മോഹൻലാല്‍ ചിത്രം എന്നാണ് സൂചന.  
 
80 കോടി ബഡ്ജറ്റിൽ ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കി മോഹന്‍ലാല്‍ ഒരുക്കിയ ചിത്രമാണ് ബറോസ്. മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article