സിനിമ പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ബറോസ്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഹോളിവുഡ് സ്റ്റൈലിലാണ് ചിത്രീകരിക്കുന്നത്. മരക്കാറില്‍ ചിന്നാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജയ് ജെ. ജാകൃത് എന്ന നടനും ഉണ്ടോ എന്ന ചോദ്യമാണ് ആരാധകരുടെ ഭാഗത്തുനിന്ന് ഉയരുന്നത്.
മോഹന്‍ലാലിനൊപ്പം പരിശീലനത്തില്‍ പങ്കെടുത്ത ചിത്രങ്ങള്‍ ബറോസ് എന്ന ഹാഷ്ടാഗിലാണ് നടന് ഷെയര്‍ ചെയ്തത്. പോരാടാന്‍ തയ്യാറാണെന്നും ഫോട്ടോയ്ക്ക് താഴെ എഴുതി.
ആധുനിക സാങ്കേതിക ഉപകരണങ്ങളും ലൈറ്റുകളും ഒക്കെയായി ഒരു ഹോളിവുഡ് നിലവാരത്തിലുള്ള സിനിമയായാണ് ബറോസ് ഒരുങ്ങുന്നതെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.ഇരുപതു ലക്ഷം രൂപയാണ് മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഒരു ദിവസത്തെ ചിലവ്.