മരക്കാറിന് ശേഷം തിയറ്ററുകളിലേക്ക് മോഹന്‍ലാല്‍ വീണ്ടും, പുതിയ അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്

വെള്ളി, 17 ഡിസം‌ബര്‍ 2021 (09:10 IST)
ആറാട്ട് ഡബ്ബിംഗ് പൂര്‍ത്തിയാക്കി മോഹന്‍ലാല്‍.'മരക്കാറി'നു ശേഷം തിയറ്ററുകളിലെത്താനിരിക്കുന്ന ലാല്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഫെബ്രുവരി പത്തിന് സിനിമ ബിഗ് സ്‌ക്രീനില്‍ എത്തും. ഏറ്റവും പുതിയ അപ്‌ഡേറ്റ് ട്രെയിലര്‍ ഉടന്‍ എത്തും എന്നതാണ്. സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
 
വമ്പന്‍ തുകയ്ക്ക് ആണത്രേ സിനിമയുടെ സാറ്റലൈറ്റ് അവകാശങ്ങള്‍ വിറ്റുപോയത്. ഏഷ്യാനെറ്റ് ആണ് റേറ്റ്‌സ് സ്വന്തമാക്കിയത്.12 കോടി രൂപയ്ക്കാണ് കച്ചവടം നടന്നത്.
 
ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രം 18 കോടി ബജറ്റിലാണ് നിര്‍മ്മിച്ചത്.
ഉദയ് കൃഷ്ണ തിരക്കഥയെഴുതുന്നു.
 
മരക്കാറിന് ശേഷമുള്ള രണ്ടാമത്തെ വലിയ ഡീലാണിത്.
 
ശ്രദ്ധ ശ്രീനാഥ്, നെടുമുടി വേണു, ജോണി ആന്റണി, ഇന്ദ്രന്‍സ്, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍