ക്രിസ്മസിന് റിലീസ് പ്രഖ്യാപിച്ച് മധുരം, പ്രണയത്തിന്റെ കയ്‌പേറിയ കഥ പ്രേക്ഷകരിലേക്ക് !

കെ ആര്‍ അനൂപ്

ബുധന്‍, 15 ഡിസം‌ബര്‍ 2021 (12:41 IST)
'മധുരം' റിലീസ് പ്രഖ്യാപിച്ചു. സോണി ലിവ്വില്‍ ക്രിസ്മസ് റിലീസായാണ് ചിത്രം എത്തുന്നത്. ഡിസംബര്‍ 24 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും.ജൂണിനു ശേഷം സംവിധായകന്‍ അഹമ്മദ് കബീറിനൊപ്പം ജോജുജോര്‍ജും അര്‍ജുന്‍ അശോകനും ഒന്നിക്കുന്നു. 
ഒരു ആശുപത്രി, മുമ്പൊന്നും കണ്ടിട്ടില്ലാത്ത കുറച്ച് മനുഷ്യര്‍ അവര്‍ പരസ്പരം സ്‌നേഹം പങ്കു വെയ്ക്കുന്നു സഹായിക്കുന്നു.പ്രണയത്തിന്റെയും ബന്ധങ്ങളുടെയും കയ്‌പേറിയ കഥ എന്നാണ് നിര്‍മാതാക്കള്‍ മധുരത്തെ കുറിച്ച് പറഞ്ഞത്.
 
ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.ശ്രുതി രാമചന്ദ്രന്‍ ,
അര്‍ജുന്‍ അശോകന്‍, നിഖില വിമല്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മാളവിക, ബാബു ജോസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഖ് അമീര്‍, ഫാഹിം സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍