വീണ്ടെടുപ്പിന്റെ മഹാവിജയം, തിയറ്ററിലെത്തി 25 ദിവസങ്ങള്‍ പിന്നിട്ട് കാവല്‍

കെ ആര്‍ അനൂപ്

ചൊവ്വ, 14 ഡിസം‌ബര്‍ 2021 (15:19 IST)
മരക്കാര്‍ റിലീസിന് ഒരാഴ്ചമുമ്പ്(നവംബര്‍ 25ന്) പ്രദര്‍ശനത്തിനെത്തിയ കാവലിനെതിരെ വലിയ നെഗറ്റിവിറ്റിയും ഉണ്ടായിരുന്നു. മരക്കാറിനെ ബാധിക്കുമെന്നത്തരത്തിലുള്ള പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. അതിനെയെല്ലാം കാറ്റില്‍പറത്തി 25 ദിനങ്ങള്‍ പിന്നിട്ട് പ്രദര്‍ശനം തുടരുകയാണ് സുരേഷ് ഗോപി ചിത്രം.
 
'വീണ്ടെടുപ്പിന്റെ മഹാവിജയം സമ്മാനിച്ച പ്രേക്ഷകര്‍ക്ക് നന്ദി'- നിര്‍മ്മാതാക്കള്‍ പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചു.
 
16.5 കോടിയിലധികം രൂപ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് കാവല്‍ നേടി.
 
വിതരണമുള്‍പ്പെടെ 6.5 കോടി രൂപ ബജറ്റില്‍ നിര്‍മ്മിച്ച ചിത്രമാണ് കാവല്‍. ജോബി ജോര്‍ജിന്റെ ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന് വലിയ ലാഭം നേടി കൊടുക്കുവാന്‍ സുരേഷ് ഗോപി ചിത്രത്തിനായി.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍