ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡ ചിത്രമാണ് ബാഹുബലി. ബാഹുബലി 2വിന്റെ റിലീസ് വെള്ളിയാഴ്ചയാണ്. എന്നാല്‍ ചിത്രത്തിന്റെ കേരള റിലീസ് വിതരണക്കാര്‍ക്ക് കനത്ത വെല്ലുവിളി ആയിരിക്കുകയാണ്. മൂന്നോറോളം തിയറ്ററുകളില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന് അത്രയും തിയറ്ററുകള്‍ ലഭിക്കില്ല എന്നാണറിയുന്നത്.
ഇതു മനസിലാക്കി ബാഹുബലി 2ന്‍റെ അണിയറപ്രവര്‍ത്തകര്‍ കൊണ്ടുപിടിച്ച പ്രമോഷനാണ് നടത്തുന്നത്. 28നാണ് ബാഹുബലി 2 റിലീസാകുന്നത്. മമ്മൂട്ടിയുടെ ഗ്രേറ്റ്ഫാദര്‍ ഇഫക്ടില്‍ ബാഹുബലിക്ക് സംഭവിച്ചേക്കാവുന്ന കളക്ഷന്‍ ഇടിവ് മറികടക്കാനുള്ള എല്ലാ നീക്കങ്ങളും രാജമൌലിയും ടീമും നടത്തുന്നുണ്ട്.
യുണൈറ്റൈഡ് ഗ്ലോബല്‍ മീഡിയയാണ് എക്കാലത്തേയും ഉയര്‍ന്ന തുകയക്ക് ബാഹുബലിയുടെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. മുന്നോറോളം തീയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. എന്നാൽ, ഇത്രയും തീയറ്ററുകള്‍ ബാഹുബലിക്ക് നല്‍കിയാല്‍ മലയാള ചിത്രങ്ങള്‍ക്ക് ഭീഷണിയാകും എന്നത് വ്യക്തം.
എന്നാല്‍ ബാഹുബലിക്ക് 150 തിയറ്ററുകളേ ചിത്രത്തിന് ലഭിക്കു എന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. കൂടുതല്‍ തിയറ്ററുകള്‍ ലഭിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തി വരികയാണ് ബാഹുബലി ടീം. തിയേറ്ററുടമകളുടെ സംഘടനയുടെ ചുമതല ദിലീപിന് ആയതിനായില്‍ സംഘടനയുടെ തീരുമാനത്തിന്റെ ആനുകൂല്യം മമ്മൂട്ടിക്ക് ആയിരിക്കുമെന്നാണ് നിഗമനം.
നിലവില്‍ പ്രീതിക്ഷിച്ചതുപോലെ ഒരു വൈഡ് റിലീസ് ബാഹുബലിക്ക് ലഭിക്കണമെങ്കില്‍ മമ്മൂട്ടി കനിയണമെന്നാണ് സിനിമാ മേഖലകളിൽ നിന്നും വരുന്ന റിപ്പോർട്ട്. മമ്മൂട്ടിയുടെ തീരുമാനത്തെ ആശ്രയിച്ചാണ് ബാഹുബലിയുടെ റിലീസ്. റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിച്ചിരിക്കെ ഇക്കാര്യത്തില്‍ തീരുമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, കളക്ഷന്‍റെ കാര്യത്തില്‍ മലയാളത്തിന്‍റെ ബാഹുബലിയാണ് മമ്മൂട്ടിയുടെ ദി ഗ്രേറ്റ്ഫാദര്‍. 60 കോടി കളക്ഷനുമായി കുതിക്കുന്ന സിനിമ ഇപ്പോഴും കേരളത്തിലെ മിക്ക സെന്‍ററുകളിലെയും ഏറ്റവും പ്രധാന ആകര്‍ഷണമാണ്. ഗള്‍ഫ് ഏരിയയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഗ്രേറ്റ്ഫാദര്‍ മെഗാഹിറ്റാണ്.