മോഹൻലാലിനെ അനുകരിച്ച് ആസിഫ് അലിയും അജു വർഗീസും!

Webdunia
വ്യാഴം, 23 മാര്‍ച്ച് 2017 (08:40 IST)
ആസിഫ് അലിയും ഉണ്ണി മുകുന്ദനും കേന്ദ്ര കഥാപാത്രങ്ങൾ ആകുന്ന 'അവരുടെ രാവുകളിലെ' വീഡിയോ സോങ്ങ് പുറത്തിറങ്ങി. ഷാനില്‍ മുഹമ്മദ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിലെ 'വാടാതെ വീഴാതെ' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയത്.  
 
ബി.കെ.ഹരിനാരായണന്റെ വരികള്‍ക്ക് ശങ്കര്‍ ശര്‍മ്മയുടേതാണ് സംഗീതം. അരുണ്‍ ഹരിദാസ് കാമത്ത്, അരുണ്‍ ആലാട്ട് എന്നിവര്‍ ആലപിച്ചിരിക്കുന്നു. സിനിമയില്‍ അഭിനയിക്കാന്‍ അവസരം തേടുന്നയാളാണ് ചിത്രത്തില്‍ ആസിഫ് അലിയുടെ കഥാപാത്രം. ഹണി റോസ്, അജു വര്‍ഗീസ്, നെടുമുടി വേണു, വിനയ് ഫോര്‍ട്ട്, ലെന എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
 
Next Article