ഉശിരുള്ള ചൂടൻ പൊലീസ് ആയി മമ്മൂട്ടി വീണ്ടും!

Webdunia
ബുധന്‍, 22 മാര്‍ച്ച് 2017 (16:06 IST)
പൊലീസ് വേഷങ്ങൾ മമ്മൂട്ടിയോളം ചേരുന്ന മറ്റൊരു നടൻ മലയാള സിനിമയിൽ ചിലപ്പോൾ ഉണ്ടാകില്ല. നിധിൻ രൺജി പണിക്കർ സംവിധാനം ചെയ്ത കസബയാണ് മമ്മൂട്ടി പൊലീസ് വേഷം ചെയ്ത അവസാന ചിത്രം. കസബയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും കാക്കി അണിയുകയാണ്.
 
പ്രശസ്ത ഛായഗ്രഹകന്റെ ആദ്യത്തെ സംവിധാന സംരഭത്തിലാണ് മമ്മൂട്ടി കാക്കി അണിയുന്നത്. സ്ട്രീറ്റ്‌ലൈറ്റ്‌സ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മാര്‍ച്ച് അവസാനം ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാകും. നല്ല ഉശിരൻ പൊലീസ് വേഷമായിരിക്കും മമ്മൂട്ടി ചെയ്യുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്.
 
കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിഷ്ണു ഉണ്ണികൃഷ്ണന്‍, ലിജോ മോള്‍ ജോസ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒരു ക്രൈം ത്രില്ലറാണ് ശ്യാംദത്തിനൊപ്പമുള്ള പുതിയ ചിത്രമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടി‌ട്ടില്ല.
Next Article