എം.ടി.വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി എട്ട് സംവിധായകര്‍ ചേര്‍ന്നൊരുക്കുന്ന ആന്തോളജി ചിത്രം മനോരഥങ്ങളുടെ ട്രെയ്‌ലര്‍ ഇന്നലെയാണ് റിലീസ് ചെയ്തത്. എംടിയുടെ ജന്മദിനത്തില്‍ മമ്മൂട്ടി, പ്രിയദര്‍ശന്‍, ആസിഫ് അലി, ബിജു മേനോന്‍, ശ്യാമപ്രസാദ്, ഇന്ദ്രജിത്ത് തുടങ്ങി വന്‍ താരനിരയാണ് ട്രെയ്‌ലര്‍ റിലീസ് വേളയില്‍ അണിനിരന്നത്.
ട്രെയ്‌ലര്‍ റിലീസിനൊപ്പം മനോരഥങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചവരെ അനുമോദിക്കുന്ന ചടങ്ങും ഉണ്ടായിരുന്നു. ഇതിനിടയില്‍ നടന്‍ ആസിഫ് അലിയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങാന്‍ സംഗീത സംവിധായകന്‍ രമേഷ് നാരായണന്‍ തയ്യാറായില്ലെന്ന തരത്തിലുള്ള വിമര്‍ശനങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആന്തോളജിയില്‍ ജയരാജ് സംവിധാനം ചെയ്ത ചിത്രത്തിനു വേണ്ടി സംഗീതം നല്‍കിയിരിക്കുന്നത് രമേഷ് നാരായണന്‍ ആണ്. രമേഷ് നാരായണനു പുരസ്‌കാരം നല്‍കാന്‍ ആസിഫ് അലിയെ വിളിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ആസിഫിനോട് യാതൊരു തരത്തിലും ബഹുമാനമില്ലാത്ത വിധമാണ് ഈ സമയത്ത് രമേഷ് നാരായണന്‍ പെരുമാറുന്നത്.