വീണ്ടും വിവാഹിതയാകാന്‍ ഒരുപാട് ആഗ്രഹിക്കുന്നുണ്ടെന്ന് നടിയും അവതാരകയുമായ ആര്യ. സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് നിന്നൂടെ എന്ന് പലരും പറയുമെന്നും പക്ഷെ തനിക്ക് ഒരു കൂട്ട് വേണമെന്നാണ് തോന്നുന്നതെന്നും നടി പറയുന്നു. കല്യാണം കഴിച്ചിട്ടുള്ള ഒരു റൊമാന്റിക് ലൈഫ് ആണ് താന്‍ ആഗ്രഹിക്കുന്നത്. പക്ഷെ അത് നടക്കുമോ എന്ന് തനിക്ക് അറിയില്ല എന്നാണ് ആര്യ പറയുന്നത്.
'പുതിയൊരു വിവാഹത്തെപ്പറ്റി രണ്ട് വര്‍ഷമായി ഞാന്‍ ആഗ്രഹിക്കുന്നു, ആ ഒരു ജീവിതം ഞാന്‍ ഒരുപാട് മിസ് ചെയ്യുന്നുണ്ട്, ജോലി കഴിഞ്ഞു വരുമ്പോള്‍ ഒരു ഗ്ലാസ് കാപ്പിയിട്ട് ഭര്‍ത്താവിന് കൊടുത്ത് രണ്ടാളും വര്‍ത്തമാനം പറഞ്ഞിരിക്കുന്ന, ഒരു റൊമാന്റിക് ലൈഫ് ആണ് ഞാന്‍ ആഗ്രഹിക്കുന്നത്, പക്ഷേ അത് നടക്കുമോ എന്ന് എനിക്ക് അറിയില്ല” എന്നാണ് ആര്യ പറയുന്നത്.
അതേസമയം, നേരത്തെയും വീണ്ടും വിവാഹിതയാകാനുള്ള തന്റെ ആഗ്രഹത്തെ കുറിച്ച് ആര്യ തുറന്നു പറഞ്ഞിരുന്നു. ആദ്യ വിവാഹം പിരിഞ്ഞതിനെ കുറിച്ച് പലപ്പോഴായി ആര്യ തന്നെ സംസാരിച്ചിട്ടുണ്ട്. തന്നെ വിഷാദത്തിലേക്ക് തള്ളിവിട്ട ബ്രേക്കപ്പിനെക്കുറിച്ചും നടി സംസാരിച്ചിട്ടുണ്ട്. ഇതിന് ശേഷം വീണ്ടും പ്രണയത്തിലായെന്നും എന്നാല്‍ അയാള്‍ തന്നെ ചതിച്ച് തന്റെ അടുത്ത സുഹൃത്തിനൊപ്പം പോയെന്നും നടി വെളിപ്പെടുത്തിയിരുന്നു.