കോളേജ് യൂണിഫോമിൽ വൈകുന്നേരങ്ങളിൽ മീൻ വിൽക്കുന്ന കുട്ടിയെക്കുറിച്ചാണ് ഇപ്പോൾ കേരളക്കര ഒട്ടാകെ ചർച്ച ചെയ്യുന്നത്. അതെ ഹനാൻ. എന്നാൽ പ്രണവ് മോഹൻലാൽ നായകനാകുന്ന 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'ലേക്ക് ഹനാനെ ക്ഷണിച്ചിരിക്കുകയാണ് സംവിധായകൻ അരുൺ ഗോപി.
പുലർച്ചെ മൂന്ന് മണിക്കാണ് ഹനാന്റെ ഒരു ദിവസം തുടങ്ങുന്നത്. പഠിക്കാനുള്ള ആഗ്രഹം കാരണം പണം സമ്പാദിക്കുന്നതിന് വേണ്ടിയാണ് വൈകുന്നരങ്ങളില്‍ ഹനാന്‍ മീന്‍ വില്‍ക്കാന്‍ പോകുന്നത്. സംഭവം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി മാറിയതോടെയാണ് അരുണ്‍ ഗോപി ഹനാനെ സിനിമയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
മികച്ച അവതാരകയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമാണ് ഹനാന്‍. ഈ കുട്ടിയെ അന്തരിച്ച നടന്‍ കലാഭവന്‍ മണി പല വേദികളിലും പങ്കെടുപ്പിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരു പെണ്‍കുട്ടിക്ക് തനിക്ക് ചെയ്യാന്‍ സാധിക്കുന്ന സഹായം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. സിനിമയില്‍ ആവശ്യമായ വേതനം ഹനാന് ലഭിക്കുന്നതായി ഉറപ്പു വരുത്തുമെന്നും അരുണ്‍ ഗോപി പറഞ്ഞു. മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.