44കാരിയായ മലൈകയെ വിവാഹം ചെയ്യാനൊരുങ്ങി അർജുൻ കപൂർ?

Webdunia
ശനി, 5 ജനുവരി 2019 (11:44 IST)
ബോളിവുഡ് നടൻ അർജുൻ കപൂറിനെയും മലൈകയെയും ചുറ്റിപ്പറ്റിയുള്ള വാർത്തകളാണ് ബോളിവുഡിൽ ഇപ്പോൾ ചർച്ചയാകുന്നത്. ബോളിവുഡിൽ താര വിവാഹങ്ങളുടെ വർഷമായിരുന്നു 2018. ഇപ്പോൾ ഈ പുതുവർഷത്തിൽ അർജുൻ കപൂറിന്റേയും മലൈകയുടേയും വിവാഹം ഉണ്ടാകുമോ എന്നറിയാനാണ് താരങ്ങളും ആരാധകരും കാത്തിരിക്കുന്നത്.
 
പുതുവത്സര ആഘോഷത്തിനായി ബോളിവുഡ് നടൻ സഞ്ജയ് കപൂറും ഭാര്യ മഹീപ് കപൂറും ഒരുക്കിയ പാർട്ടിയിൽ അർജുൻ കപൂറും മലൈകയും ഒന്നിച്ചെത്തിയതാണു വീണ്ടും വിവാഹവാർത്തകളെ ചൂടുപിടിപ്പിച്ചിരിക്കുന്നത്. സഞ്ജയ് കപൂറാണ് എല്ലാവരും ഒന്നിച്ചുള്ള ചിത്രം ‘കുടുംബം’ എന്ന തലക്കെട്ടോടെ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്.
 
എന്നാൽ തങ്ങൾ റിലേഷനിൽ ആണെന്നോ വിവാഹം ഉടൻ ഉണ്ടാകുമെന്നോ ഉള്ള കാര്യത്തിന് അർജ്ജുനോ മലൈകയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, ഇരുവരും ലിവിങ് റിലേഷനിലാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article