2024ലെ രണ്ടാമത്തെ ഉയര്‍ന്ന ബോക്‌സ് ഓഫീസ് കളക്ഷന്‍, 100 കോടിയിലേക്ക് കുതിച്ച് അരണ്‍മനൈ 4

കെ ആര്‍ അനൂപ്
വെള്ളി, 17 മെയ് 2024 (17:33 IST)
ഹൊറര്‍-കോമഡി വിഭാഗത്തില്‍ പെടുന്ന സിനിമകളെ എക്കാലവും തമിഴ് പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ സുന്ദര്‍ സി ചിത്രം അരണ്‍മനൈ 4 വന്‍ വിജയമായി മാറിക്കഴിഞ്ഞു. 2024ന്റെ തുടക്കത്തില്‍ ലഭിച്ച കുതിപ്പ് കോളിവുഡിന് അഞ്ചു മാസങ്ങള്‍ പിന്നിടുമ്പോഴും തിരിച്ചുപിടിക്കാന്‍ ആയില്ല.അരണ്‍മനൈ 4 തമിഴ് സിനിമ ലോകത്തിന് പുതുശ്വാസം നല്‍കിയിരിക്കുകയാണ്. സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
 
വിജയകരമായ രണ്ടാഴ്ചത്തെ പ്രദര്‍ശനം സിനിമ പൂര്‍ത്തിയാക്കി. 75 കോടിയിലധികം രൂപ ഇതിനോടകം തന്നെ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ് ബോക്‌സ് ഓഫീസില്‍ ഈ വര്‍ഷം നേടുന്ന രണ്ടാമത്തെ ഉയര്‍ന്ന കളക്ഷന്‍ ആണ് ഇത്.
 
ചിത്രത്തിന് സമ്മിശ്ര പ്രതികരണം ലഭിച്ചെങ്കിലും ബോക്സ് ഓഫീസ് കളക്ഷന്‍ 100 കോടിക്ക് അടുത്ത് എത്തിയതിനാല്‍ സിനിമ വാണിജ്യപരമായി വിജയിച്ചു. വരുന്ന വാരാന്ത്യത്തില്‍ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം പിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിയ ചിത്രങ്ങളൊന്നും മത്സരിക്കാന്‍ ഇല്ലാത്ത സമയമായതിനാല്‍ സിനിമയുടെ വരുമാനം ഇനിയും ഉയരും.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article