യംഗ് ടൈഗര്‍ എന്ന് വിളിക്കപ്പെടുന്ന ജൂനിയര്‍ എന്‍ടിആര്‍, 'കെജിഎഫ്', 'സലാര്‍' എന്നീ ബ്ലോക്ക്ബസ്റ്റര്‍ സമ്മാനിച്ച പ്രശാന്ത് നീലുമായി കൈകോര്‍ക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരുവരും ഒന്നിക്കുന്ന സിനിമയ്ക്ക് 'ഡ്രാഗണ്‍' എന്ന് പേരിടും എന്നാണ് വിവരം.
എന്‍ടിആറിനൊപ്പം പ്രവര്‍ത്തിക്കുന്നതിന് മുമ്പ് നീല്‍ 'സലാര്‍ പാര്‍ട്ട് 2 ജോലികള്‍ പൂര്‍ത്തിയാക്കും എന്നാണ് അറിയാന്‍ കഴിയുന്നത്. ഇപ്പോള്‍ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു.ജൂനിയര്‍ എന്‍ടിആറിന്റെ ജന്മദിനത്തിന് ഒരു ദിവസം മുമ്പ് മെയ് 19 ന് ദേവരയിലെ ആദ്യ ഗാനം പുറത്തുവരും. ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ പാന്‍-ഇന്ത്യ ചിത്രം വളരെയധികം ഹൈപ്പ് സൃഷ്ടിച്ചിട്ടുണ്ട്. ഇരു ബോളിവുഡ് താരങ്ങളുടെയും തെലുങ്ക് അരങ്ങേറ്റം കൂടിയാണ് ഈ സിനിമ.