മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ചാറ്റ് ഷോ ആണ് നക്ഷത്രത്തിളക്കം. മമ്മൂട്ടി മുതല്‍ പ്രമുഖ താരങ്ങളും യുവതാരങ്ങളുമെല്ലാം ഈ ഷോയില്‍ പങ്കെടുത്തിരുന്നു.
അടുത്തിടെ അപർണ ഗോപിനാഥും പാർവതി മേനോനുമാണ് പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. ഇതിനിടയിൽ ലോട്ടെടുത്ത് ലഭിക്കുന്ന ആളെ കുറിച്ച് പുകഴ്ത്തി സംസാരിക്കുന്ന ഒരു അവസരവും പരിപാടിയിൽ ഉണ്ട്. അപർണയ്ക്ക് കിട്ടിയത് മമ്മൂട്ടിയേയും പാർവതിക്ക് ലഭിച്ചത് ദുൽഖറിനേയും ആയിരുന്നു. ഏതായാലും ഇരുവരും തങ്ങൾക്ക് കിട്ടിയ അവസരം നന്നായി ഉപയോഗിച്ചു.
മമ്മൂട്ടിയെ കുറിച്ച് അപർണ പറഞ്ഞതിങ്ങനെ:
മമ്മൂട്ടി സാറിനെ കുറിച്ച് പുകഴ്ത്തി സംസാരിക്കാനുള്ള ആളായിട്ടില്ല ഞാൻ. അത്രയ്ക്കും അനുഭവസമ്പത്തുള്ള ആളാണ് അദ്ദേഹം. അദ്ദേഹത്തോടൊപ്പം അഭിനയിച്ചപ്പോൾ എന്നെ വളരെ കൂളാക്കി. മമ്മൂക്ക, അല്ലെങ്കിൽ മമ്മൂട്ടി സർ എന്ന രീതിയിൽ അല്ല അദ്ദേഹത്തെ ഞാൻ കണ്ടത്. ദുൽഖറിന്റെ അച്ഛനായിട്ടായിരുന്നു കണ്ടത്. വളരെ കൂളായ മനുഷ്യനാണ്. മുന്നറിയിപ്പിൽ ഒരുമിച്ചായിരുന്നു. എന്നേപ്പോലെയുള്ള പുതുമുഖ അഭിനേതാവിനെ വളരെ സപ്പോർട്ടീവ് ആയിട്ടാണ് ഹാൻഡിൽ ചെയ്തത്. മമ്മൂക്കയെ പോലുള്ള സീനിയർ അഭിനേതാവിന്റെ മുന്നിൽ വരുമ്പോൾ അറിയാതെ ചെറിയൊരു ഭയം ഉണ്ടാകും. ടെൻഷൻ അടിച്ചിരിക്കുമ്പോൾ പുറത്തുതട്ടി ‘താൻ ടെൻഷനാവണ്ട’ എന്ന് അദ്ദേഹം പറയും. അപ്പോൾ തന്നെ പകുതി ടെൻഷൻ മാറിയിട്ടുണ്ടാകും. ഒരുമിച്ച് അഭിനയിക്കാൻ കഴിഞ്ഞതിൽ ഞാൻ ലക്കിയാണ്.
ദുൽഖറിനെ കുറിച്ച് പാർവതി പറഞ്ഞതിങ്ങനെ:
അപർണ പറഞ്ഞതിൽ നിന്നും ഒരുപാട് കാര്യങ്ങളെനിക്ക് പറയാനുണ്ട്. ഞാനാര് എന്നൊരു ഭാവമില്ലാതെ നടക്കുന്ന ഒരാളാണ് ദുൽഖർ. സൂപ്പർസ്റ്റാർ അല്ലെങ്കിൽ സ്റ്റാർ ആയി കഴിഞ്ഞാൽ ചിലർ പ്രതീക്ഷിക്കുന്ന ഈ ‘ഞാനെന്ന ഭാവം, ജാഡ’ ഇതൊന്നും ഇല്ലാത്തയാളാണ് ദുൽഖർ. ഞാൻ സിനിമ കുടുംബത്തിൽ നിന്നും വന്നയാളല്ല. പക്ഷേ, അതെല്ലാമുള്ള ഒരു സാഹചര്യത്തിൽ നിന്നും വന്നിട്ടും ആ ഒരു ഭാവവുമില്ലാത്ത ‘കൂളാ’യ ആളാണ് ദുൽഖർ. ബാംഗ്ലൂർ ഡേയ്സ് ചെയ്തപ്പോൾ എന്റെ കഥാപാത്രം ഇനിയെന്ത് ചെയ്യണമെന്നെല്ലാം ആലോചിച്ച് സെറ്റിൽ ഇരിക്കുമ്പോൾ വളരെ ശാന്തനായി കൂളായി യാതോരു ബാധ്യതയുമില്ലാതെ കളിച്ച് ചിരിച്ച് ദുൽഖർ നടക്കും. ആള് ഫണ്ണിയാണ്.