വർഷങ്ങളോളം ലിവിങ് ടുഗെതർ, കല്യാണം വരെ എത്തില്ലെന്ന് സംശയിച്ചവരുണ്ട്: ദീപകിന് ജാഡ ആണെന്ന് അപർണ

നിഹാരിക കെ എസ്
ശനി, 7 ഡിസം‌ബര്‍ 2024 (14:33 IST)
ദീപക് പറമ്പോലിന്റെയും അപര്‍ണ ദാസിന്റെയും വിവാഹം ആരാധകര്‍ക്കൊരു സര്‍പ്രൈസ് ആയിരുന്നു. സിനിമ സെലിബ്രിറ്റികള്‍ക്ക് പ്രണയം ഒളിപ്പിച്ചുവയ്ക്കാന്‍ കഴിയില്ല. എത്രയൊക്കെ മറച്ച് വെച്ചാലും ആരാധകർ കണ്ടെത്തും. എന്നാൽ, ഇവരുടെ കാര്യത്തിൽ വിവാഹക്ഷണക്കത്ത് അടിക്കുന്നത് വരെ ആർക്കും അറിയുമായിരുന്നില്ല. കൂടാതെ വര്‍ഷങ്ങളോളം ലിവിങ് ടുഗെതര്‍ റിലേഷന്‍ഷിപ്പിലായിരുന്നു ഇവർ എന്നതും ആരാധകരുടെ അമ്പരപ്പ് കൂട്ടി.
 
'അപ്പോള്‍ പോലും റിലേഷന്‍ഷിപ് മറച്ചുവയ്ക്കാന്‍ ഒരുപാട് പ്രയാസപ്പെട്ടു. ഒരുമിച്ച് എവിടെയെങ്കിലും പോയാല്‍ പോലും ഫോട്ടോകള്‍ ഒന്നും ഇടാന്‍ പറ്റില്ലായിരുന്നു. ഞാനൊരു ഫോട്ടോ പോസ്റ്റ് ചെയ്ത് ആഴ്ചകളോളം കാത്തിരുന്നാണ്, അതേ സ്ഥലത്തുള്ള ഒരു ഫോട്ടോ അപര്‍ണ പോസ്റ്റ് ചെയ്യുന്നത്. എന്നിട്ടും അടുപ്പമുള്ള ചിലര്‍ കണ്ടെത്തിയിരുന്നു. ഇത് കല്യാണം വരെ എത്തില്ലേ എന്ന് സംശയിച്ചവരും ഉണ്ട്', എന്ന് മുൻപൊരിക്കൽ ദീപക് പറഞ്ഞിരുന്നു.
 
ഇപ്പോഴിതാ ദീപക് പറമ്പോലിനെ കുറിച്ച് പരസ്യമായി അപര്‍ണ ദാസ് പറഞ്ഞ ഒരു വീഡിയോ ആണ് വൈറലാവുന്നത്. സിനിമ തിയേറ്ററിലേക്ക് കയറവെ പിന്നാലെ വന്ന മാധ്യമങ്ങളെ മാറ്റി ദീപക് പെട്ടന്ന് കടന്ന് പോയപ്പോള്‍, ജാഡയാണോ എന്ന് കൂട്ടത്തിലാരോ ചോദിച്ചു. അപ്പോഴാണ് അപര്‍ണയുടെ പ്രതികരണം വന്നത്. 'വീട്ടിലും ഇങ്ങനെ തന്നെയാണ്, ഭയങ്കര ജാഡ' എന്നാണ് അപര്‍ണ പറഞ്ഞത്. പക്ഷേ ഉടനെ തിരുത്തി, 'ഇല്ലട്ടോ, ആള് പാവാ' എന്ന്. 

അനുബന്ധ വാര്‍ത്തകള്‍

Next Article