പഴയ പത്താം ക്ലാസുകാരിയെ ഓര്‍ത്ത് അനു സിതാര, ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം ഏറ്റെടുത്ത് ആരാധകര്‍

കെ ആര്‍ അനൂപ്

ശനി, 20 മാര്‍ച്ച് 2021 (17:08 IST)
ഞങ്ങളുടെ പ്രിയ താരങ്ങളുടെ ബാല്യകാല ചിത്രങ്ങള്‍ കാണുവാന്‍ ആരാധകര്‍ക്ക് എന്നും കൗതുകമാണ്. ഇപ്പോഴിതാ അത്തരത്തിലൊരു ചിത്രവുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം അനു സിതാര.പഴയ പത്താം ക്ലാസുകാരിയെ കുറിച്ച് വീണ്ടും ഓര്‍ക്കുകയാണ് നടി. അന്നത്തെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയിലെ അനുവിന് ഇപ്പോഴും ഒരു മാറ്റവും ഇല്ലെന്നാണ് ആരാധകര്‍ പറയുന്നത്.
 
 സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവുമധികം ആരാധകരുമായി ഇന്‍ട്രാക്ട് ചെയ്യാറുള്ള ചുരുക്കം ചില താരങ്ങളിലൊരാളാണ് അനു സിതാര. നേരത്തെ ലോക്ഡൗണ്‍ സമയത്ത് തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാനായി യൂട്യൂബ് ചാനല്‍ നടി തുടങ്ങിയിരുന്നു. തന്റെ വീടിന്റെ വിശേഷങ്ങളെല്ലാം അതിലൂടെ നടി ഷെയര്‍ ചെയ്തിരുന്നു.
 
 നിലവില്‍ ഷൂട്ടിംഗ് തിരക്കിലാണ് നടി. 'വാതില്‍' എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് നടി.വിനയ് ഫോര്‍ട്ട് ആണ് ചിത്രത്തിലെ നായകന്‍.ഇന്ദ്രജിത്തിനൊപ്പം 'അനുരാധ ക്രൈം നമ്പര്‍ 59/2019' എന്ന ചിത്രമാണ് നടി ഒടുവിലായി പൂര്‍ത്തിയാക്കിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍