മത്സരിച്ചത് ഉറ്റ കൂട്ടുകാർ തമ്മിൽ, നിമിഷ മികച്ച നടിയായപ്പോൾ കെട്ടിപിടിച്ച് ചുംബിച്ച് അനു സിത്താര !

ബുധന്‍, 27 ഫെബ്രുവരി 2019 (17:17 IST)
മലയാള സിനിമയിലെ ഉറ്റ കൂട്ടുകാരികളാണ് അനു സിത്താരയും നിമിഷ സജയനും. സിനിമയിൽ വന്നതിനുശേഷമാണ് നിമിഷ അനുവിനെ കാണുന്നത്. എന്നാൽ, ഇരുവരുടെയും സൌഹ്രദം എല്ലാവർക്കും അറിയാവുന്നതാണ്. 
 
ഇത്തവണത്തെ സംസ്ഥാന പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുമ്പോൾ ഇരുവരും ഒന്നിച്ചുണ്ടായിരുന്നു. സിനിമ ആവാര്‍ഡുകള്‍ പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി വാര്‍ത്താസമ്മേളനം തുടങ്ങിയപ്പോള്‍ മുതല്‍ ഇരുവരുടെയും മുഖങ്ങളില്‍ ആകാംക്ഷയായിരുന്നു. നിമിഷയുടെ വീട്ടിലായിരുന്നു ഇരുവരും. 
 
മികച്ച നടിക്ക് വേണ്ടിയുള്ള മത്സരവും ഇരുവരും തമ്മിലായിരുന്നു. ക്യാപ്റ്റൻ എന്ന ചിത്രത്തിലെ അഭിനയത്തിന് അനു സിതാരയും ചോല എന്ന ചിത്രത്തിലെ അഭിനയത്തിന് നിമിഷയുമായിരുന്നു അവസാന റൌണ്ടിൽ ഉണ്ടായിരുന്നത്. മികച്ച നടി നിമിഷ ആണെന്ന പ്രഖ്യാപനം വന്നതോടെ കെട്ടിപ്പിടിച്ച്‌ നിമിഷയ്ക്ക് അനു മുത്തം നല്‍കി. പിന്നെ അഭിനന്ദന പ്രവാഹമായി.
 
മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് നിമിഷ പ്രതികരിച്ചു. ഇതുവരെ ചെയ്ത ജോലി അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ട്. ചോലയില്‍ ഒരു സ്‌കൂള്‍ കുട്ടിയുടെ വേഷമായിരുന്നു ചെയ്തത്. ഇതുവരെ ചെയ്തതില്‍ ഏറ്റവും ബുദ്ധിമുട്ടായി തോന്നിയത് ചോലയിലെ വേഷമാണ്. ഇനിയും കഠിനാധ്വാനം തുടരുമെന്നും നിമിഷ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍