5 ദിവസം, കോടികൾ വാരി ബാലൻ വക്കീൽ; ബോക്സോഫീസിൽ ദിലീപിന്റെ വിളയാട്ടം !

ബുധന്‍, 27 ഫെബ്രുവരി 2019 (13:09 IST)
ദിലീപ് ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീല്‍ വമ്പന്‍ ഹിറ്റിലേക്ക്. അഞ്ച് ദിവസം കൊണ്ട് ചിത്രം വാരിക്കൂട്ടിയത് പത്തുകോടിക്ക് മുകളിലാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. സിനിമയുടെ ആഗോളകളക്ഷനാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്. 
 
കേരളത്തില്‍ നിന്നും പുറത്തുനിന്നുമായുള്ള തിയറ്റര്‍ കലക്ഷന്‍ തുക മാത്രമാണിത്. വിദേശത്തും ചിത്രം ഹിറ്റായി കഴിഞ്ഞു. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചിത്രത്തിന് റിലീസ് ദിനം മുതല്‍ മികച്ച സ്വീകാര്യതയാണ് തിയറ്ററുകളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.
 
കോമഡിയും സസ്പെന്‍സും ആക്ഷനും ത്രില്ലും നിറഞ്ഞ ചിത്രത്തിന് ഹൗസ്ഫുള്‍ ഷോകളാണ് എങ്ങും. ദിലീപ്, അജു വർഗീസ്, മംമ്ത മോഹന്‍ദാസ്, പ്രിയ ആനന്ദ്, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, ബിന്ദു പണിക്കര്‍, പ്രഭാകര്‍, സിദ്ദിഖ്, ഭീമന്‍ രഘു തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍