3 സിനിമകൾ, അവാർഡിൽ കാൽപ്പന്ത് മയം – ഇത് അപൂർവ നേട്ടം !

ബുധന്‍, 27 ഫെബ്രുവരി 2019 (15:17 IST)
ഇത്തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം പങ്കിട്ടത് ജയസൂര്യയും സൗബിൻ ഷാഹിറുമാണ്. ജയസൂര്യയ്ക്ക് ക്യാപ്റ്റനും മേരിക്കുട്ടിയുമാണ് അവാർഡ് നേടിക്കൊടുത്തത്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സൌബിന് അവാർഡ് ലഭിച്ചത്. 
 
പതിനാലു വർഷമായി സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായും അഭിനേതാവായുമൊക്കെ നിലനിന്ന സൗബിൻ ഷഹിറിന് ഇത് പ്രയത്നത്തിന്റെ മധുരമാണ്. ജയസൂര്യയും സൌബിനും കന്നി പുരസ്‌കാര നിറവിൽ നിൽകുമ്പോൾ ഒരു അവിചാരിതയാണ് ശ്രദ്ധേയമാകുന്നത്. രണ്ട് പേർക്കും അവാർഡ് ലഭിച്ചത് ഫുട്ബോൾ പശ്ചാത്തലമായ സിനിമയ്ക്ക്.
 
ഫുട്ബോൾ താരമായ വി പി സത്യനായാണ് ക്യാപ്റ്റനിൽ ജയസൂര്യ വേഷമിട്ടത്. സൗബിൻ ഷാഹിർ സുഡാനി ഫ്രം നൈജീരിയയയിൽ ഫുട്ബോൾ ക്ലബ്ബ് മാനേജർ ആണ്. രണ്ടും ഫുട്ബോൾ പശ്ചാത്തലത്തിലുള്ള കഥ പറഞ്ഞ ചിത്രങ്ങൾ. എല്ലാവരും അവാർഡ് ആഘോഷത്തിൽ നിൽകുമ്പോൾ ഈ അപൂർവ നേട്ടവും ശ്രദ്ധിക്കപെടുകയാണ്. 
 
അതോടൊപ്പം, മികച്ച ബാലനടിക്കുള്ള അവാർഡ് അബനി ആദിക്ക് നേടി കൊടുത്തതും ഫുട്ബോൾ പശ്ചാത്തലമായ ചിത്രം തന്നെ. പന്ത് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അബനിക്ക് അവാർഡ് ലഭിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍