അപ്പാനി രവി വിവാഹിതനായി

Webdunia
ചൊവ്വ, 25 ഏപ്രില്‍ 2017 (10:29 IST)
മലയാള സിനിമയിലെ നായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ ചിത്രമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘അങ്കമാലി ഡയറിസ്’. ചിത്രത്തിലെ ഏവരുടേയും മനം കവര്‍ന്ന താരമായിരുന്നു വില്ലന്‍ വേഷത്തിലെത്തിയ ശരത് കുമാറിന്റെ അപ്പാനി രവിയെന്ന കഥാപാത്രം.  
 
മലയാളികളുടെ വില്ലൻ കഥാപാത്രങ്ങളുടെ സങ്കൽപ്പം തിരുത്തിയെഴുതിയ അപ്പാനി രവി എന്ന ശരത് കുമാർ വിവാഹിതനായി. ഇന്നായിരുന്നു വിവാഹം. രേഷ്മയാണ് വധു. തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിൽ വച്ച് ആണ് ശരത് പ്രണയിനിക്ക് മിന്നു ചാർത്തിയത്. ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. 

ചെമ്പന്‍ വിനോദിന്റെ തിരക്കഥയിലൊരുങ്ങിയ അങ്കമാലി ഡയറീസിലൂടെ തലവരെ തെളിഞ്ഞ ശരത് ‘ഡാര്‍വിന്റെ പരിണാമത്തി’ന് ശേഷം ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുകയാണിപ്പോള്‍. ‘പോക്കിരി സൈമണ്‍’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്‌നോടൊപ്പം പ്രധാന വേഷത്തിലാണ് ശരത്തും എത്തുന്നത്. 

(ചിത്രത്തിന് കടപ്പാട്: ഫേസ്ബുക്ക്)
Next Article