'ഈ വര്‍ഷം മമ്മിക്ക് പുതിയ ബോയ്ഫ്രണ്ട് വരും'; അമൃതയുടെ മകളുടെ പ്രവചനം അച്ചട്ടായെന്ന് ആരാധകര്‍, വീഡിയോ

Webdunia
ചൊവ്വ, 31 മെയ് 2022 (09:10 IST)
സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. ഇരുവരും പ്രണയത്തിലാണെന്നും ഒന്നിച്ച് ജീവിതം ആരംഭിച്ചെന്നും വാര്‍ത്തകളുണ്ട്. 
 
അമൃതയുടെ മകള്‍ പാപ്പുവിന്റെ പഴയൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുത്തിപ്പൊക്കിയിരിക്കുന്നത്. 2022 ല്‍ മമ്മിയുടെ ജീവിതത്തില്‍ പുതിയതായി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ചോദിക്കുന്ന പാപ്പുവിനെയാണ് വീഡിയോയില്‍ കാണുന്നത്. 
 
'മമ്മി 2022 വില്‍ എന്താണ് ചെയ്യാന്‍ പോകുന്നത്' പുതിയ ബോയ്ഫ്രണ്ട് ഉണ്ടാകുമെന്നാണ് ടാസ്‌കില്‍ തെളിയുന്നത്. ഇത് കണ്ട പാപ്പു ഞെട്ടുന്നു. 'ബോയ്ഫ്രണ്ട് ഞാനല്ലെങ്കില്‍ ഞാന്‍ നിങ്ങളെ കൊല്ലും' എന്നാണ് പാപ്പു പറയുന്നത്. അപ്പോള്‍ 'നീയാണോ എന്റെ പുതിയ ബോയ്ഫ്രണ്ട്' എന്ന് അമൃത ചോദിക്കുന്നു. ആ സമയത്ത് സന്തോഷത്തോടെ 'യേസ്, യേസ്' എന്നു പറയുന്ന പാപ്പുവിനെ കാണാം. 'മമ്മിയുടെ പുതിയ ബോയ് ഫ്രണ്ടിനായി പാപ്പു തയ്യാറാണ്' എന്ന കുറിപ്പോടെയാണ് അമൃത സുരേഷ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by AMRITHA SURESSH (@amruthasuresh)

വീഡിയോ അച്ചട്ടായല്ലോ എന്നാണ് പഴയ വീഡിയോയ്ക്ക് താഴെ ആരാധകരുടെ കമന്റ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article