'ബിലാല്‍' വൈകുമെന്ന സൂചന നല്‍കി അമല്‍ നീരദ്

Webdunia
വ്യാഴം, 24 മാര്‍ച്ച് 2022 (10:06 IST)
ബിഗ് ബിയുടെ രണ്ടാം ഭാഗമായ 'ബിലാല്‍' തുടങ്ങാന്‍ വൈകുമെന്ന സൂചന നല്‍കി സംവിധായകന്‍ അമല്‍ നീരദ്. ഭീഷ്മ പര്‍വ്വത്തിനു ശേഷം ഒരു ഇടവേള ആവശ്യമാണെന്ന് അമല്‍ നീരദ് പറഞ്ഞു. ബിലാലിന്റെ തിരക്കഥ രണ്ടു വര്‍ഷം മുമ്പ് പൂര്‍ത്തിയാക്കിയതാണ്. അതില്‍ ഇനി കുറച്ചു കറക്ഷന്‍സ് വേണ്ടി വരും. പോപ്പുലര്‍ സിനിമ ചൂടോടെ വിളമ്പേണ്ടതാണല്ലോ. ബിലാല്‍ ചെയ്യണം, മറ്റു സിനിമകളും ചെയ്യണം. ഭീഷ്മ നേരത്തേ പറഞ്ഞതു പോലെ വളരെ 'എക്സ്പെന്‍സീവായ' സിനിമയായതു കൊണ്ട് ഇനി ഒന്നു സ്വസ്ഥമായി വെറുതേയിരുന്നതിനു ശേഷമേ അടുത്ത പടത്തെക്കുറിച്ച് ചിന്തിക്കുന്നുള്ളൂവെന്നും അമല്‍ നീരദ് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article