അല്‍ഫോന്‍സിന് ആശംസകളുമായി സൂപ്പര്‍താരങ്ങള്‍
പ്രേമത്തിന്റെ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെ വിവാഹനിശ്ചയത്തിന്റെ വീഡിയോ ടീസര്‍ ഇറങ്ങി. ഈ മാസം പതിനേഴിനാണ് അല്‍ഫോന്‍സ് പുത്രനും നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ മകള്‍ അലീന മേരി ആന്റണിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. കൊച്ചി ലിറ്റില്‍ ഫ്‌ലവര്‍ ചര്‍ച്ചില്‍ വച്ചായിരുന്നു വിവാഹനിശ്ചയം നടന്നത്. ഓഗസ്റ്റ് 22നാണ് വിവാഹം. സിനിമാ രംഗത്തെ പ്രമുഖര്‍ അല്‍ഫോന്‍സിന് ആശംസകളുമായി എത്തി. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ഫഹദ് ഫാസില്‍, ദുല്‍ക്കര്‍ സല്‍മാന്‍, നിവിന്‍ പോളി, നസ്രിയ, ഇന്ദ്രജിത്ത്, പൂര്‍ണിമ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.