ആലിയ-രൺബീർ വിവാഹം അടുത്ത വർഷം?; വിവാഹ വസ്ത്രത്തിന് ഓർഡർ നൽകി

Webdunia
ബുധന്‍, 24 ജൂലൈ 2019 (11:40 IST)
ബോളിവുഡ് യുവനടന്‍  രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും പ്രണയത്തിലാണെന്നും  വിവാഹം കഴിക്കാന്‍ പോവുകയാണെന്നുമുളള വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുകേള്‍ക്കുന്നുമുണ്ട്. അതിനിടെയിലാണ് പുതിയ വാര്‍ത്ത. 2020 ഏപ്രിലിലായിരിക്കും രണ്‍ബീർ‍- ആലിയ വിവാഹം എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  

തന്‍റെ വിവാഹവസ്ത്രം ഡിസൈന്‍ ചെയ്യാനായി ലോക പ്രശസ്ത ഇന്ത്യൻ ഡിസൈനറായ സബ്യസാചി മുഖർജിയെ ഏല്‍പ്പിച്ചു കഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന പുതിയ വാര്‍ത്ത. ആലിയയ്ക്കായി പ്രത്യേക വിവാഹ ലഹങ്കയായിരിക്കും സബ്യസാചി മുഖർജി ഡിസൈന്‍ ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article