ആദ്യദിനം 2.65 കോടി കളക്ട് ചെയ്ത ജിംഖാന ശനി, ഞായര്‍, തിങ്കള്‍ (വിഷു) അവധി ദിനങ്ങളില്‍ തുടര്‍ച്ചയായി മൂന്നര കോടി കളക്ട് ചെയ്തു. ആറാം ദിനമായ രണ്ട് കോടിക്ക് അടുത്ത് കളക്ഷന്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ഇന്ത്യ നെറ്റ് കളക്ഷന്‍ 18 കോടിയിലേക്ക് അടുക്കും.
മമ്മൂട്ടി ചിത്രം ബസൂക്കയുടെ ഇതുവരെയുള്ള ഇന്ത്യ നെറ്റ് കളക്ഷന്‍ 11 കോടി കടന്നിട്ടേയുള്ളൂ. വിഷു ദിനത്തില്‍ രണ്ട് കോടിക്ക് അടുത്താണ് ചിത്രം ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്തിട്ടുണ്ടാകുക. റിലീസ് ദിനത്തില്‍ 3.2 കോടി കളക്ട് ചെയ്ത ബസൂക്ക പിന്നീടുള്ള ദിവസങ്ങളില്‍ ശരാശരി പ്രകടനം മാത്രമാണ് നടത്തിയത്. പരീക്ഷണ സിനിമയായതും ശരാശരി അഭിപ്രായം മാത്രം ലഭിച്ചതുമാണ് ബസൂക്കയ്ക്ക് ബോക്‌സ്ഓഫീസില്‍ തിരിച്ചടിയായത്. അതേസമയം ബേസില്‍ ജോസഫ് ചിത്രം മരണമാസ്സിന് ഇതുവരെ ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് ഏഴ് കോടിയേ നേടാന്‍ സാധിച്ചിട്ടുള്ളൂ.