റിലീസ് ചെയ്തു നാലാം ദിവസമായ ഇന്നലെ (ഞായറാഴ്ച) മൂന്നര കോടിക്ക് മുകളിലാണ് ആലപ്പുഴ ജിംഖാനയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍. റിലീസിനു ശേഷം ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷന്‍. ശനിയാഴ്ചയും മൂന്നര കോടി കളക്ഷന്‍ നേടാന്‍ ആലപ്പുഴ ജിംഖാനയ്ക്കു സാധിച്ചു. നാല് ദിനം കൊണ്ട് 12.45 കോടിയാണ് ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് ജിംഖാന കളക്ട് ചെയ്തത്.
അതേസമയം നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'ബസൂക്ക' ബോക്‌സ്ഓഫീസില്‍ തളരുന്ന കാഴ്ചയാണ് കാണുന്നത്. നാലാം ദിനമായ ഇന്നലെ (ഞായര്‍) രണ്ട് കോടിക്ക് അടുത്താണ് ബസൂക്കയ്ക്ക് നേടാനായത്. ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍ 9.15 കോടിയിലേക്ക് എത്തി. ആദ്യദിനം മൂന്നര കോടി കളക്ട് ചെയ്ത ചിത്രത്തിനു പിന്നീടുള്ള ഒരു ദിവസവും മൂന്ന് കോടി തൊടാന്‍ സാധിച്ചിട്ടില്ല. വേള്‍ഡ് വൈഡ് കളക്ഷന്‍ 20 കോടിയിലേക്ക് അടുക്കുന്നു.