മദ്യപിച്ചാല്‍ അജു പടയപ്പയാകും: ധ്യാന്‍ ശ്രീനിവാസന്‍

കെ ആര്‍ അനൂപ്
ചൊവ്വ, 25 ജൂണ്‍ 2024 (17:22 IST)
വിനീത് ശ്രീനിവാസനും മെറിലാന്‍ഡ് സിനിമാസും കൈകോര്‍ക്കുമ്പോള്‍ പ്രേക്ഷക പ്രതീക്ഷകള്‍ വലുതാണ്. പ്രണവ് മോഹന്‍ലാല്‍-ധ്യാന്‍ ശ്രീനിവാസന്‍ ടീമിന്റെ വര്‍ഷങ്ങള്‍ക്കു ശേഷം തിയേറ്ററുകളിലെ വിജയത്തിനുശേഷം ഒ.ടി.ടി റിലീസ് ആയത് ഈ അടുത്താണ്.ഇപ്പോഴിതാ ഷൂട്ടിംഗ് സമയത്തുണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. 
 
കുറെ വര്‍ഷങ്ങളായി മദ്യപാനം നിര്‍ത്തിയ ആളാണ് താനെന്ന് ധ്യാന്‍ പറഞ്ഞിട്ടുണ്ട്.കുറേക്കാലത്തിനുശേഷം ഒരാളുടെ കൂടെയിരുന്ന് ഒരു പെഗ്ഗ് അടിക്കണം എന്ന് ആഗ്രഹിച്ചത് പ്രണവ് ഒരു പെഗ് നീട്ടിയപ്പോള്‍ ആണെന്ന് ധ്യാന്‍ പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആ സെറ്റില്‍വെച്ച് ഒരു പെഗ്ഗ് അടിച്ചത്. അതൊരു ഓര്‍മ്മയാണെന്നും നടന്‍ പറഞ്ഞിരുന്നു.മദ്യപിച്ച് കഴിഞ്ഞാല്‍ അജു വര്‍ഗീസ് പിന്നെ പടയപ്പയാവുമെന്നാണ് ധ്യാന്‍ ഇപ്പോള്‍ പറയുന്നത്.
 
'മദ്യപിച്ചാല്‍ അജു പടയപ്പയാകും. അജുവും ഇപ്പോള്‍ മദ്യപാനം വളരെ കുറച്ചു. ഞാന്‍ തീരെ കുടിക്കാറില്ല. നീരജും അജു വര്‍ഗീസും, അവരാണ് എന്റെ കമ്പനി',- എന്നാണ് ഒരു അഭിമുഖത്തിനിടെ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞത്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article