മലയാള സിനിമ ഒരു കാലത്ത് ആൺകുത്തയായിരുന്നു. നായകന്റെ നിഴലായി നിൽക്കുന്ന നായികമാരായിരുന്നു ഒരു കാലത്ത് മലയാള സിനിമയിൽ ഉണ്ടായിരുന്നത്. എന്നാൽ, ഇന്ന് മലയാള സിനിമയിൽ അങ്ങനെയൊരു വേർതിരിവില്ലെന്ന് തന്നെ പറയാം. തുല്യ പ്രാധാന്യമുള്ള, അല്ലെങ്കിൽ നായിക കേന്ദ്രീക്രതമായ ഒരുപാട് സിനിമകൾ ഇപ്പോൾ റിലീസ് ചെയ്യുന്നുണ്ട്.
സജിദ് മുഹമ്മദ് എഴുതിയ കുറിപ്പ്:
രണ്ടാം വരവില്‍ ഞെട്ടിച്ചവര്‍… കെയര്‍ ഓഫ് സൈറ ബാനുവിലൂടെ അരങ്ങേറി ഫഹദിനും സൂരാജിനും ഒപ്പം തൊണ്ടിമുതലില്‍ ഞെട്ടിച്ച നിമിഷാ സജയന്‍. ഒരു സെക്കണ്ട് ക്ലാസ് യാത്രയിലൂടെ അരങ്ങെറി മഹേഷേന്റെ ജീംസി ആയി ഞെട്ടിച്ച അപര്‍ണ ബാലമുരളി.
ഞണ്ടുകളുടെ നാട്ടില്‍ ഒരൂ ഇടവേള എന്ന അല്‍ത്താഫ് നിവിന്‍ ചിത്രത്തില്‍ നായിക ആയി അരങ്ങേറിയങ്കിലും ഐശ്വര്യ ലക്ഷ്മിയെ ഇന്നും എടൂത്ത് കാണിക്കുന്നത് മായനദിയിലെ അപ്പുവിലൂടെ ആണ്. ഹാപ്പി വെഡ്ഡിങ്ങ് എന്ന ഒമര്‍ ലുലു ചിത്രത്തില്‍ കുറച്ച് സീനുകളില്‍ വന്ന് പോയെങ്കിലൂം കുമ്പളങ്ങി നൈറ്റ്സില്‍ ഫഹദ് ഫാസില്‍ എന്ന നടനോടൊപ്പം കട്ടക്ക് പിടിച്ച് നിന്ന സിമ്മി മോള്‍ എന്ന കഥാപാത്രം ആകും ഗ്രേസ് ആന്റണി എന്ന അഭിനത്രിയെ കുടുതല്‍ പേരും ശ്രദ്ധിക്കുന്നത്.